ആലപ്പുഴ: മാമ്പുഴക്കരിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി രാമങ്കരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായാത്. മാമ്പുഴക്കരി സ്വദേശിനി കൃഷ്ണമ്മയുടെ (62) സഹായിയായി ഒപ്പം താമസിച്ച നെയ്യാറ്റിന്‍കര ആറാലുംമ്മൂട് തുടിക്കോട്ടുകോണം വീട്ടില്‍ ദീപയാണ് (41) കീഴടങ്ങിയത്.
കേസില്‍ ഉള്‍പ്പെട്ട ദീപയും മകള്‍ അഖിലയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരു ന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ഇരുവരോടും നിര്‍േദശിച്ചു. തുടര്‍ന്നാണ് ദീപ രാമങ്കരി സിഐയ്ക്കു മുന്നില്‍ കീഴടങ്ങിയത്. രാമങ്കരി കോടതി ദീപയെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദീപയുമായി പോ ലീസ് തെളിവെടുപ്പും നടത്തി. മോഷണം നടത്തിയ ഓട്ടുപാത്രങ്ങള്‍ വില്പന നടത്തിയ ബാലരാമപുരത്തെ കടയില്‍നിന്ന് കണ്ടെടുത്തു.
വിശ്വാസം പിടിച്ചുപറ്റി മോഷണം
പരിചയത്തെത്തുടര്‍ന്ന് കൃഷ് ണമ്മയുടെ വിശ്വാസം പിടിച്ചുപറ്റിയാണ് ദീപ മോഷണം നടത്തിയത്. കഴിഞ്ഞമാസം 12 മുതല്‍ 18 വരെ കൃഷ്ണമ്മയോടൊപ്പം താമസിച്ചു. 19ന് മോഷണം പ്ലാന്‍ ചെയ്ത ദീപ സഹായിയായ അയല്‍വാസിയായ നെയ്യാറ്റിന്‍കര സ്വദേശി രാജേഷിനെയും ദീപയുടെ മക്കളായ അഖില്‍, അഖില എന്നിവരെയും വിളിച്ചുവരുത്തി. മൂവരും സ്കൂട്ടറിലാണ് മാമ്പുഴക്കരിയില്‍ എത്തിയത്.
ദീപ പുലര്‍ച്ചെ രണ്ടു മണിയോടെ അടുക്കളഭാഗത്തെ കതകു തുറന്നിട്ടു. ഈ വാതിലിലൂടെ അകത്ത് കടന്ന മൂവരും വീടിനുള്ളില്‍ കയറി കൃഷ്ണമ്മയെ മര്‍ദിച്ച് കെട്ടിയിട്ട് മൂന്നരപ്പവന്റെ സ്വര്‍ണം, 36,000 രൂപ, എടിഎം കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവ കവര്‍ന്നു.സംഭവത്തിനുശേഷം ദീപയും മക്കളും മുങ്ങി. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ രാജേഷ് 19ന് ഉച്ചയോടെ പിടിയിലായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ദീപയും മക്കളുടെയും പങ്ക് വ്യക്തമായി.
തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണ ഊര്‍ജിതമാക്കുന്നതിനിടെ മകന് അഖലും പിടിയിലായി. എന്നാല്‍, ഒളിവില്‍ പോയ ദീപയും മകള്‍ അഖിലയും ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചു. സ്റ്റേഷനില്‍ കീഴടങ്ങിയ ദീപ സ്വര്‍ണവും പണവും എടുത്തിട്ടില്ലെന്ന നിലപാടലായതിനാല് അഖിലയെ അറസ്റ്റു ചെയ്താല്‍ മാത്രമേ സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്തത്താനാകൂ.
മകൻ അഖിലുമായുള്ള തെളിവെടുപ്പിൽ ചിത്രം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷ്, രാമങ്കരി സിഐ വി. ജയകുമാര്‍, എഎസ്ഐ പ്രേംജിത്ത്, ജാസ്മിന്, ലിസമ്മ, സുഭാഷ്, വി.എസ്. രാജേഷ്, മുഹമ്മദ്കുഞ്ഞ് എന്നിവരുടെ നേതൃതത്തിലാണ് അന്വേഷണം.