നേമം: ശാന്തിവിളയില്‍ ബൈക്കിലെത്തി വെള്ളം ചോദിച്ച രണ്ടംഗ സംഘം വീട്ടില്‍ കയറി വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി രണ്ട് പവന് സ്വര്‍ണാഭരണവും 50,000 രൂപ യും കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തമിഴ് നാട്ടിലേക്ക്.
ഞായറാഴ്ച രാത്രി ഏഴിനാണ് രണ്ടംഗ സംഘം ശാന്തി വിള കുരുമി റോഡില്‍ ആര്യോട്ട് വീട്ടിലെത്തി വീട്ടമ്മ രമ്യ ഉണ്ണികൃഷ്ണന്റെ കഴുത്തില്‍ കത്തി വച്ച് കവര്‍ച്ച ചെയ്തത്.
റോഡരികിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തമായ സുചനകള്‍ ഒന്നും ലഭിച്ചില്ല. കവര്‍ച്ച നടത്തിയ വര് തമിഴാണ് സംസാരിച്ചിരുന്നതെന്ന് രമ്യ ഉണ്ണികൃഷ്ണന് പറഞ്ഞു.
അടുത്ത കാലത്ത് കേരളത്തിലും തമിഴ്നാട്ടിലും ജയിലുകളില്‍ നിന്നും ഇറങ്ങിയ മോഷണ സംഘത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുവാനാണ് പോലിസിന്റെ തീരുമാനം.
സംഘംവീട്ടില് വെള്ളം ചോദിച്ച് എത്തിയവരോട് വിടിന് മുന്നിലെ പൈപ്പില്‍ നിന്നും വെള്ളം എടുക്കുവാന്‍ പറഞ്ഞുവെങ്കിലും പെട്ടെന്ന് തന്നെ സംഘം വീട്ടിനുള്ളില്‍ കയറി തണുത്ത വെള്ളം ആവശ്യപ്പെടുകയായിരുന്നു.
കൈയിലുള്ള ബാഗില്‍ നിന്നും കത്തി എടുത്ത് കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിന് വ്യക്തമായ സൂചനകള്‍ ഒന്നും കണ്ട് എത്തുവാന്‍ കഴിഞ്ഞില്ല.
അടുത്ത കാലത്ത് തമിഴ് സംഘങ്ങളുടെ നേതൃത്വത്തില്‍ മോഷണം പെരുകി വരുന്നത് പോലിസിന് തലവേദനയാണ്.