ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം; വ​ഴി​പാ​ട് കൗ​ണ്ട​റും, ഓ​ഫീ​സും കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു

പി​റ​വം: ഓ​ണ​ക്കൂ​ർ ദേ​വി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. വ​ഴി​പാ​ട് കൗ​ണ്ട​റും, ഓ​ഫീ​സും കു​ത്തി​ത്തു​റ​ന്ന് ഇ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ​ണം അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​വി​ടെ പ​ല ഭാ​ഗ​ത്തും സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഡി​വി​ആ​ർ (ഡി​ജി​റ്റ​ൽ വീ​ഡി​യോ റെ​ക്കോ​ർ​ഡിം​ഗ്) സി​സ്റ്റം കു​ത്തി​പ്പൊ​ളി​ച്ച് കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

കൗ​ണ്ട​റി​ൽ നി​ന്നും ഓ​ഫീ​സി​ൽ നി​ന്നു​മാ​യി ഏ​ക​ദേ​ശം 5000 രൂ​പ​യോ​ളം മോഷണം പോയന്നാണ് സം​ശ​യി​ക്കു​ന്ന​ത്. ശ്രീ​കോ​വി​ലോ, ഭ​ണ്ഡാ​ര​ങ്ങ​ളോ തു​റ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. ഇ​വി​ടു​ത്തെ സ്ട്രോം​ഗ് റൂ​മി​ന്‍റെ ഭാ​ഗ​ത്തേ​ക്കും മോ​ഷ്ടാ​വ് എ​ത്തി​യി​ല്ല. ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പൂ​ജാ​രി​യാ​ണ് മോ​ഷ​ണ വി​വ​രം നാ​ട്ടു​കാ​രേ​യും തു​ട​ർ​ന്നു പോ​ലീ​സി​നേ​യും അ​റി​യി​ച്ച​ത്.

ഏ​താ​നും ആ​ഴ്ച മു​മ്പ് മ​ണീ​ട് നെ​ച്ചൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ഇ​തി​നു മു​മ്പ് പി​റ​വം ടൗ​ണി​ലെ പി​ഷാ​രു കോ​വി​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണ​ന്ന് പ​റ​യു​ന്നു.

Related posts

Leave a Comment