നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം. നടിയുടെ പാലക്കാട് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിലാണ് മോഷണം നടന്നത്.
ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉള്‍പ്പെടെ വിലപിടിപ്പുള്ള പല സാധനങ്ങള്‍ കവര്‍ന്നതായാണ് പരാതി. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. രാവിലെ ജോലിക്കാരിയെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
വീട്ടിലെ കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ് ജോലിക്കാരി കണ്ടത്. പലതും പൊട്ടിച്ചിട്ടുമുണ്ട്.
കൂടാതെ മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചും മോഷണം പോയ സാധനങ്ങളുടെ കൂട്ടത്തിലുണ്ട്.
വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നില്ല അതിനാല്‍ അവ നഷ്ടമായില്ല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
മോഷ്ടാവ് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഉളിയും വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി.
ഉപേക്ഷിച്ച ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്സ് കടയില്‍ നിന്നും മോഷ്ടിച്ചതാണെന്നാണ് വിവരം.
മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞതിനാല്‍ ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുമ്പോട്ടു പോകുന്നത്.