ഇടുക്കി: രാത്രി വീടു കയറി ഗൃഹനാഥനെ ആക്രമിച്ച മോഷണ സംഘം സ്വര്‍ണ മാല കവര്‍ന്നു. കാമാക്ഷി മാളൂര്‍ സിറ്റിയിലാണ് നാലംഗ സംഘം വീടുകയറി ഗൃഹനാഥനെ ആക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്തത്. കാമാക്ഷി കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ മോഷ്ടാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
സംഭവത്തില്‍ മൂന്നു പേരെ തങ്കമണി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.
മാളൂര്‍ സിറ്റി സ്വദേശി വേലംപറമ്പില്‍ തങ്കച്ചന്റെ വീട്ടിലാണ് മോഷണം നടന്നത്. തങ്കച്ചന് തനിച്ചാണ് ഇവിടെ താമസിക്കുന്നത്.
രാത്രി വീട്ടിലെത്തിയ സംഘം അതിക്രമിച്ചു കയറി തങ്കച്ചനെ ആക്രമിക്കുകയായിരുന്നു. പിന്നീട് സ്വര്‍ണ മാല തട്ടിയെടുത്ത് രക്ഷപെടുകയായിരുന്നു.
തങ്കച്ചന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്ഐ എന്നറിയപ്പെടുന്ന ബിജുവിന്റെ മകന്റെ നേതൃത്വത്തിലാണ് കവര്‍ച്ചയും ആക്രമണവും നടന്നതെന്ന് പോലീസ് പറഞ്ഞു. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.