കൊച്ചി: കാക്കനാട് നിലംപതിഞ്ഞിമുഗള്‍ ജെയിന് ടഫ്നല്‍ ഗാര്‍ഡനില്‍ നിന്ന് 8.26 ലക്ഷം രൂപയുടെ ഫ്ളാറ്റ് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ മൂന്നു പേര് അറസ്റ്റില്‍.
ഫ്ളാറ്റിലെ സെയില്‍സ് എക്സിക്യൂട്ടീവ് നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി വാടക്കല്‍ അമന് ഷാനവാസ്(22), നോര്‍ത്ത് പറവൂര്‍ കൈതാരം കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് ബിലാല്‍ (23), നോര്‍ത്ത് പറവൂര്‍ വാണിയക്കാട് ഇല്ലിക്കപ്പറമ്പില്‍ കെ.എം. ഫസറുദ്ദീന്‍ (31) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ജെയിന് ടഫ്നല്‍ ഗാര്‍ഡനിലെ ടവര്‍ അഞ്ചിന്റെ അടിയിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ അടുക്കിവച്ചിരുന്ന 8.26 ലക്ഷം രൂപയുടെ 90 ഡോര്‍ ഫ്രെയിമും 300 വിന്‍ഡോ ഗ്രില്ലുമാണ് സംഘം മോഷ്ടിച്ചത്. പ്രതികളെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.