ഇംഗ്ലണ്ടിന്റെ മുൻ ഗോൾ കീപ്പർ റോബർട്ട് ഗ്രീൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയിൽ. ഒരു വർഷത്തെ കരാറിലാണ് ഗ്രീനിനെ ചെൽസി സ്വന്തമാക്കിയിരിക്കുന്നത്. ടീമിലെ മൂന്നാം ഗോളിയായാണ് കരാർ.
ബെൽജിയം ഗോളിയായ തിബോ കൂർട്ട്വോ, അർജന്റീനക്കാരനായ വില്ലി കാബല്ലെറോ എന്നിവരാണ് ചെൽസിയുടെ ഒന്നും രണ്ടും നന്പർ ഗോൾ കീപ്പർമാർ. മുപ്പത്തെട്ടുകാരനായ ഗ്രീൻ 2005 മുതൽ 2012വരെ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു.
12 രാജ്യാന്തര മത്സരങ്ങളിൽ ഇംഗ്ലീഷ് ഗോൾവല കാത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഹഡ്ഡേഴ്സ്ഫീൽഡ് ടൗണിന്റെ സംഘത്തിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽപോലും ഇറങ്ങാൻ സാധിച്ചിരുന്നില്ല.