ബ്രാറ്റിസ്ലാവ: വധശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റശേഷം ആദ്യമായി സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ ജനങ്ങളോടു സംസാരിച്ചു.
കഴിഞ്ഞമാസം 16നു നടന്ന വധശ്രമത്തെത്തുടർന്ന് പൊതുവേദിയിൽനിന്നു മാറിനിൽക്കുകായയിരുന്ന ഫിസോ ഇന്നു നടക്കുന്ന യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് മുൻകൂട്ടി നടത്തിയ പ്രസംഗം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ആക്രമണം തന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നു പറഞ്ഞ പ്രധാനമന്ത്രി ഏതാനും ആഴ്ചകൾക്കകം ജോലിയിലേക്കു തിരിച്ചെത്താനായത് അത്ഭുതമാണെന്നും പറഞ്ഞു. ഹാൻഡലോവയിൽ സർക്കാരിന്റെ യോഗത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ അക്രമി ഫിസോയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു.