ഡാളസ്: അൽക്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ചുവെന്ന് അവകാശപ്പെടുന്ന യുഎസ് നേവി സീൽ കമാൻഡോ സംഘത്തിലെ മുൻ അഗം റോബർട്ട് ഒനീൽ ദേഹോപദ്രവം ഏല്പിച്ചതിന്റെ പേരിൽ അറസ്റ്റിലായി.
ഇയാളെ 3,500 ഡോളറിന്റെ ജാമ്യത്തിൽ വിട്ടുവെന്നു റിപ്പോർട്ടുകളിൽ പറയുന്നു.2011ൽ പാക്കിസ്ഥാനിലെ ആബട്ടോബാദിൽ നേവി സീലുകൾ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ബിൻ ലാദൻ കൊല്ലപ്പെടുന്നത്.
താനാണ് ബിൻ ലാദനു നേർക്ക് നിറയൊഴിച്ചതെന്ന് ഒനീൽ പറയുന്നു. അമേരിക്കൻ സർക്കാർ ഇത് അംഗീകരിക്കാനോ നിഷേധിക്കാനോ കൂട്ടാക്കിയിട്ടില്ല.