ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ രണ്ടും കല്പിച്ചാണ്. സീസണ് പ്രഖ്യാപിക്കും മുമ്പേ വമ്പന്‍ താരങ്ങളെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണവര്‍. അയര്‍ലന്‍ഡ് ഇതിഹാസം റോബി കീനിനെയാണ് ടീം ലക്ഷ്യമിട്ടിരിക്കുന്നത്. മാര്‍ക്കീ താരമെന്ന രീതി ഇല്ലാതായെങ്കിലും ഏറെ ആരാധകരുള്ള താരമാണ് കീന്‍. അതേസമയം അത്ലറ്റിക്കോ കോല്‍ക്കത്തയും കീനിനു പിന്നാലെയുണ്ട്.
ടെഡി ഷെറിങ് പുതിയ കോച്ചായി ചുമതല ഏറ്റെടുത്തത് പിന്നാലെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താരമായിരുന്നു റോബി കീനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണില്‍ മേജര്‍ സോക്കര്‍ ലീഗില്‍ എല്‍ എ ഗാലക്സിക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം എന്നാല്‍ ഇതുവരെ കരാര്‍ പുതുക്കിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചേക്കേറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരം ഗ്രഹാം സ്റ്റാക്കാണ് കൊച്ചി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ട് അഞ്ചാം ഡിവിഷനില്‍ കളിക്കുന്ന സ്റ്റാക്ക് സ്പോര്‍ട്സ് റേഡിയോ സ്റ്റേഷന് ടോക്ക് സ്പോര്‍ട് നടത്തുന്ന ഒരു ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു. “ഞങ്ങള്‍ (ബ്ലാസ്റ്റേഴ്സ്) കടഘ ന്റെ ഫൈനലില്‍ എത്തിയെങ്കിലും നഷ്ടപ്പെട്ടു, പക്ഷേ അത് ഒരു മികച്ച അനുഭവമായിരുന്നു, ഞാന്‍ ഇപ്പോള്‍ വേറൊരു കരാറില്‍ ആണ് സ്റ്റീവ് കോപ്പെല്ലിനൊപ്പം എനിക്ക് മടങ്ങിപ്പോകാന്‍ പറ്റുമോ എന്ന് അറിയില്ല. ”
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കളിക്കുന്ന തന്റെ അനുഭവത്തെ കുറിച്ച് 35 വയസുകാരന് സംസാരിച്ചു. ആരാധകരെ വിസ്മയം എന്ന് വിശേഷിപ്പിച്ചു. ഡല്‍ഹി ഡൈനാമോസ്, മുംബൈ സിറ്റി എഫ്സി, അത്ലറ്റികോ ഡി കൊല്‍ക്കത്ത തുടങ്ങിയ വലിയ ടീമുകള്‍ ഉണ്ടെങ്കിലും കേരളത്തിലും കൊല്‍ക്കത്തയിലും തന്നെയാണ് ഏറ്റവും ആരാധകര്‍ ഉള്ളത്. അവിടെ ക്രിക്കറ്റിനാണ് മേല്‍ക്കൈ എന്നാല്‍ ഫുട്ബോളും ഉണ്ട്. ക്രിക്കറ്റിന്റെ ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍ ഞങ്ങളുടെ ഉടമസ്ഥനാണെങ്കിലും കേരളത്തില്‍ ഫുട്ബോളിന് മാത്രമാണ്, അവര്‍ ഫുട്ബോളിനെ ആരാധിക്കുന്നവരാണ്, സ്നേഹിക്കുന്നവരാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.