പത്തനംതിട്ട: പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയതിനെ തുടർന്ന് എംവിഡി യും പോലീസും റോബിൻ ബസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് കോയമ്പത്തൂരിൽ നിന്ന് മടങ്ങി വന്ന ബസ് തടഞ്ഞത്.
വാഹനത്തിൽ ഉണ്ടായിരുന്നത് ടിക്കറ്റെടുത്തും മുൻകൂർ കരാറില്ലാതെയും യാത്ര ചെയ്തവരാണ് . ഇങ്ങനെ ചെയ്തത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെയും പെർമിറ്റ് വ്യവസ്ഥകളുടെയും ലംഘനമാണെന്ന് എംവിഡി ചൂണ്ടിക്കാട്ടുകയും ചെയ്തു. മുൻ പിഴയായി 7500 രൂപയും ഇന്നത്തെ പിഴയായി 7500 രൂപയും അടക്കം 15000 രൂപയാണ് പിഴ.
പുലർച്ചെ കസ്റ്റഡിയിലെടുത്ത വാഹനം യാത്രക്കാരെ സ്റ്റാൻഡിനു സമീപം ഇറക്കിവിട്ടതിന് ശേഷം പിഴയടയ്ക്കാൻ തയാറായതിനെ തുടർന്ന് പിഴ ഇടാക്കിയതിന് ശേഷം വിട്ടയച്ചു.
എന്നാൽ സ്വകാര്യ ബസ്സുടമകളുടെ സംഘടന കഴിഞ്ഞ ദിവസം റോബിൻ ബസിനെതിരെ രംഗത്തെത്തി. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾ തോന്നിയത് പോലെ സർവീസ് നടത്തുന്നത് ശരിയല്ലെന്നാണ് ഭാരവാഹികൾ പറഞ്ഞത്.