കോന്നി: മണ്ഡലാതിർത്തിയായ ഗവിയിൽ വോട്ടുതേടി എത്തിയ റോബിൻ പീറ്റർക്ക് ആചാരപരമായ വരവേല്പ്.
കൊച്ചുപന്പ, ഗവി, മിനാർ എന്നിവിടങ്ങളിലും പ്രചാരണം നടത്തി. തമിഴ് ഭാഷയിലാണ് വോട്ടർമാർ സംസാരിച്ചത്.
ഗവിയിലെ കൊച്ചു പന്പയിലെത്തിയപ്പോൾ കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റുകൂടിയായ ടി.സി. തങ്കപ്പന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
പിന്നീട് ആരതി ഉഴിഞ്ഞ പരന്പരാഗതശൈലിയിൽ പൂർണകുഭവും നൽകിയായിരുന്നു സ്വീകരണം.
നോട്ടുമാലയും പുഷ്പകിരീടവുമെല്ലാം സ്വീകരണത്തിന്റെ ഭാഗമായി എത്തി. താലപ്പൊലിയുമായി സ്ത്രീ തൊഴിലാളികളും അണിനിരന്നു. സ്വീകരണത്തിനുശേഷം രാത്രിയായിരുന്നു മടക്കം.
മൂന്നു സ്ഥലങ്ങളിൽ ആനയുടെ ചിഹ്നം വിളി വിജയഭേരിയായി കരുതി യാത്ര ചെയ്യുന്പോൾ മൂഴിയാറിൽ മാർഗതടസം സൃഷ്ടിച്ചു കൊണ്ട് ഒറ്റയാൻ നിലകൊണ്ടത് അര മണിക്കൂർ തുടർന്നെങ്കിലും കൂടെ ജീപ്പിലുണ്ടായിരുന്ന സീതത്തോട്ടിൽ നിന്നുള്ള പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ ആന പിന്തിരിഞ്ഞു.