റോബിന് ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ബസ് പുറപ്പെട്ടു. തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസ് ഇന്നലെയാണ് വിട്ടുനല്‍കിയത്.
റോബിൻ ബസിന് ഗംഭീര സ്വീകരണമാണ് നാട്ടുകാർ നൽകിയത്. പൂക്കുലയും പഴക്കുലയും നോട്ടുമാലയും നല്കി റോബിന് ബസിനെ പത്തനംതിട്ടക്കാർ വരവേറ്റു.
അതേസമയം കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകൾ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു.
അഞ്ച് മണിക്ക് സർവീസ് നടത്തേണ്ടിയിരുന്ന ബസ് സാങ്കേതിക തകരാർ മൂലം വർക്ക് ഷോപ്പിൽ പണിക്ക് കയറ്റേണ്ടി വന്നു. അതേ തുടർന്ന് ഏഴ് മണിക്കാണ് പുറപ്പെട്ടത്.
ഇന്നും വരും ദിവസങ്ങളും ബുക്കിങ് ഫുൾ ആണെന്നും ബസ് ഡ്രൈവർ ഗിരീഷ് പറഞ്ഞു.
ഇന്നലെയാണ് ബസ് വിട്ട് നൽകിയത്. പെർമിറ്റ് ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടു നൽകിയത്.
10,000 രൂപ പിഴ നൽകിയ ശേഷമാണ് ബസ് ഉടമ ഗിരീഷിന് ബസ് വിട്ട് കൊടുക്കാൻ അധികൃതർ തയാറായത്. രണ്ടാം ദിവസം കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ അന്ന് രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചെത്തിച്ചിരുന്നു.