തിരുമ്പി വന്തിട്ടേന്ന് സൊല്ല്; റോബിൻ ബസ് പുറത്തിറങ്ങി; ഇന്ന് വെെകിട്ട് മുതൽ സർവീസ് പുനരാരംഭിക്കും

കോയമ്പത്തൂർ: ത​മി​ഴ്‌നാട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റോ​ബി​ൻ ബ​സ് വി​ട്ടു​ന​ൽ​കി. പെ​ർ​മി​റ്റ് ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ച്ച ശേ​ഷ​മാ​ണ് ത​മി​ഴ്‌നാട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ബ​സ് വി​ട്ടു ന​ൽ​കി​യ​ത്.

10,000 രൂ​പ പി​ഴ ന​ൽ​കി​യ ശേ​ഷ​മാ​ണ് ബ​സ് ഉ​ട​മ ഗി​രീ​ഷി​ന് ബ​സ് വി​ട്ട് കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. ര​ണ്ടാം ദി​വ​സം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ അ​ന്ന് രാ​ത്രി ത​ന്നെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ചു.

വാ​ള​യാ​ർ അ​തി​ർ​ത്തി ക​ട​ന്ന​പ്പോ​ൾ പെ​ർ​മി​റ്റ് ലം​ഘ​ന​ത്തി​ന് ത​മി​ഴ്‌നാട് ​മോട്ടോ​ർ വാ​ഹ​ന വ​കു​പ്പ് റോ​ബി​ൻ ബ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൂ​ടാ​തെ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ആ​ർ​ടി​ഒ​യു​ടെ​താ​ണ് ന​ട​പ​ടി.‌

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് സ​ർ​വീ​സ് പു​ന​രാ​ര​ഭി​ക്കു​മെ​ന്ന് ബ​സ് ഉ​ട​മ ഗി​രീ​ഷ് അ​റി​യി​ച്ചു.

 

Related posts

Leave a Comment