ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നോട്ടമിട്ട് സ്വകാര്യ ബസ്സുകൾ. റോബിൻ ബസിന് പിന്നാലെ 129 ബസ്സുകളാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടാൻ നിൽക്കുന്നത് .
40 കിലോമീറ്റർ കൂടുതൽ ദൂരമുള്ള പെർമിറ്റ് സർക്കാർ പുതുക്കി കൊടുത്തിരുന്നില്ല. അതുകൊണ്ട് മൂന്നുമാസത്തിൽ കൂടുതലായി സർവീസ് നടത്താൻ സാധിക്കാതിരുന്ന 129 ബസ്സുകളാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗപ്പെടുത്തി സർവീസ് നടത്തുന്നതിനു നീക്കം നടത്തുന്നത്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് എതിർത്ത് നിലപാടെടുക്കേണ്ടതില്ലെന്ന് ധാരണയിലാണ് ബസ് ഉടമകളുടെ സംഘടനകൾ. റോബിൻ ബസ് സർവീസ് വിജയമായാൽ അതേ പെർമിറ്റ് ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് സർവീസ് നടത്താനാണ് മറ്റ് സ്വകാര്യ ബസുകളുടെ നീക്കം.