റോ​ബി​ൻ ബ​സ് ഉ​ട​മ​ക്ക് എ​ന്തി​നാ​ണ് ഇ​ത്ര വാ​ശി; കോ​ട​തി​യെ സ​മീ​പി​ച്ചാ​ൽ ആ​രും ത​ട​യി​ല്ല; റോ​ബി​ൻ ബ​സി​നെ​തി​രെ കെ ​ബി ഗ​ണേ​ഷ് കു​മാ​ർ

റോ​ബി​ൻ ബ​സി​നെ​തി​രെ പ്ര​തി​ക​രി​ച്ച് മു​ൻ ഗ​താ​ഗ​ത മ​ന്ത്രി കെ ​ബി ഗ​ണേ​ഷ് കു​മാ​ർ. വാ​ഹ​ന ഉ​ട​മ കോ​ട​തി​യി​ൽ പോ​യി അ​നു​മ​തി വാ​ങ്ങ​ണം എ​ന്തി​നാ​ണ് ഇ​ത്ര വാ‍​ശി​യും വ​ഴ​ക്കു​മെ​ന്നും കെ ​ബി ഗ​ണേ​ഷ്കു​മാ​ർ പ്ര​തി​ക​രി​ച്ചു.

അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ ആ​രും ചോ​ദി​ക്കി​ല്ല. വാ​ഹ​ന​മോ​ടി​ക്കാ​ൻ കോ​ട​തി അ​നു​മ​തി വേ​ണം. പി​ഴ ഈ​ടാ​ക്കി​യ​ത് കോ​ട​തി നി​യ​മ​ലം​ഘ​ന​മു​ള്ള​തി​നാ​ൽ.

ബ​ഹ​ളം വെ​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ബ​സ് ഓ​ടി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യാ​ൽ പി​ന്നെ ആ​രും ചോ​ദി​ക്കി​ല്ല. നി​യ​മ​ലം​ഘ​നം ഉ​ണ്ടാ​യ​ത് കൊ​ണ്ടാ​ണ് ത​മി​ഴ്നാ​ട്ടി​ലും ഫൈ​ൻ ചു​മ​ത്തി​യ​ത്. കോ​ട​തി അ​നു​മ​തി കൊ​ടു​ത്താ​ൽ ആ​രും അ​ദ്ദേ​ഹ​ത്തെ ത​ട​യി​ല്ലെ​ന്ന് നി​യ​മ​ത്തി​നു വ്യ​ക്ത​ത ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യെ​ന്നും കെ.​ബി ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത ബ​സ് തി​രി​ച്ചു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റോ​ബി​ൻ ബ​സ് ഉ​ട​മ ഇ​ന്ന് ക​ത്ത് ന​ൽ​കും.

Related posts

Leave a Comment