ഇന്നു ലോകം ഭരിക്കുന്നത് ടെക്നോളജിയാണ്. ലോകത്തിന്റെ വളര്‍ച്ചതന്നെ ടെക്നോളജിയുടെ കൈകളിലാണ്. മനുഷ്യനു പറ്റാത്ത പലതും സോഫ്റ്റവെയറിന് നിമിഷനേരംകൊണ്ട് ചെയ്യുവാന്‍ സാധിക്കും. അതിനാല്‍തന്നെ മനുഷ്യന് വളരെയധികം പ്രയോജനകരമാണ്. എന്നാല്‍ സോഫ്റ്റ്വെയര് റോബോട്ടുകള്‍ക്കും തെറ്റുപറ്റാം. ഏഷ്യന്‍ വംശജനായ ന്യൂസിലന്ഡുകാരന് റിച്ചഡ് ലീയാണ് ഇത്തരത്തിലുളള അക്കിടിയില്പെട്ടത്.
പാസ്പോര്‍ട്ട് പുതുക്കുന്നതിനായി ലീ തന്റെ ഫോട്ടോ അപ്ലോഡ് ചെയ്തപ്പോള്‍ റോബോട്ട് സോഫ്റ്റ്വെയര് ഫോട്ടോ അംഗീകരിക്കുവാന്‍ തയാറായില്ല. ഫോട്ടോയില്‍ ലീയുടെ കണ്ണ് അടഞ്ഞാണെന്നായിരുന്നു സോഫ്റ്റ്വെയറിന്റെ മറുപടി. അതിനാല്‍ ഞങ്ങളുടെ നിബന്ധനകളുമായി ഫോട്ടോയ്ക്ക് സാദൃശ്യമില്ലെന്നും ഫോട്ടോ അഗീകരിക്കില്ലെന്നുമായിരുന്നു അവരുടെ മറുപടി.
അതിനാല്‍തന്നെ ലീ തന്റെ ഫോട്ടോ ഒമ്പതുതവണയാണ് എടുത്തത്. അവസാനം ലീ തന്നെ അതില്‍ വിജയിക്കുകയും ചെയ്തു. ഇതിനെക്കുറച്ച് ലീ പറയുന്നതിങ്ങനെ, എനിക്ക് യാതൊരുവിധ വിഷമവുമില്ല, കാര്യങ്ങള്‍ തീരുമാനിച്ചത് റോബോട്ടാണ്. പാസ്പോര്‍ട്ട് എനിക്ക് പുതുക്കികിട്ടി. എന്റെ കണ്ണുകള്‍ ചെറുതാണ്, അതിനാല്‍ തന്നെ സോഫ്റ്റ്വെയറിന് അത് ഗ്രഹിക്കുവാന്‍ സാധിച്ചില്ലെന്നാണ് ലീ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.