ദുബായ്: ദുബായിയിലെ റഷീദ് ആശുപത്രിയിലെ ഓട്ടോമേറ്റഡ് ഡിസ്‌പെന്‍സിംഗ് യൂണിറ്റായ ഫാര്‍മസി റോബോട്ട് സംവിധാനം പ്രവര്‍ത്തനം ആരംഭിക്കുന്നു. യുഎഇയിലെ ആദ്യത്തെ റോബോട്ട് ഫാര്‍മസിയാണിത്. റോബോട്ട് മുഖേനയുള്ള ഫാര്‍മസി പ്രവര്‍ത്തനത്തിലൂടെ മരുന്നിനായുള്ള രോഗികളുടെ കാത്തിരിപ്പുസമയം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍.
മേഖലയിലെ ഏറ്റവും വലിയ റോബോട്ടിക് സംവിധാനത്തില്‍ 35,000 മരുന്നുകള്‍ സൂക്ഷിക്കാനും ഒരു മിനിറ്റുള്ളില്‍ 12 കുറിപ്പുകളിലെ മരുന്നുകള്‍ വിതരണം ചെയ്യാനുള്ള ശേഷിയുണ്ട്. റോബോട്ടിക് ഫോര്‍മസി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മരുന്നു കുറിപ്പുകള്‍ വായിക്കുന്നതിലും തെരഞ്ഞെടുക്കുന്നതിലും മനുഷ്യര്‍ക്ക് സംഭവിക്കുന്ന തെറ്റുകള്‍ കുറയ്ക്കാനും സാധിക്കും. റോബോട്ടിക് ഫാര്‍മസിയുടെ പ്രവര്‍ത്തനം ഞായറാഴ്ചയോടെ ആരംഭിക്കുമെന്ന് ദുബായ് ഹെല്‍ത്ത് അഥോറിറ്റി അറിയിച്ചു.