സൗദി അറേബ്യയിൽ നിർമ്മിച്ച ആദ്യത്തെ ദ്വിഭാഷാ പുരുഷ ഹ്യൂമനോയിഡ് റോബോട്ടാണ് മുഹമ്മദ്. റിയാദില്‍ നടക്കുന്ന ഡീപ്ഫാസ്റ്റിന്റെ രണ്ടാം പതിപ്പിലാണ് സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ടായ ‘മുഹമ്മദ്’ അനാച്ഛാദനം ചെയ്തത്. എന്നാൽ ഇതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് റോബോട്ടിനു നേരെ ഉണ്ടാകുന്നത്.
ഹ്യൂമനോയിഡ് റോബോട്ടിനെ പരിചയപ്പെടുത്തുന്നതിനായ് ഒരു വനിതാ റിപ്പോർട്ടർ എത്തുന്നു. എന്നാൽ ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ റോബോട്ടിന്റെ കൈ യുവതിയുടെ ദേഹത്ത് സ്പർശിക്കുന്നു. എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഇതിന്റെ വീഡിയോ ക്ലിപ്പ് വളരെ വേഗം നെറ്റിസണ്‍സിന്റെ ശ്രദ്ധ നേടി.
വീഡിയോ വൈറലായതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് വീഡിയോയ്ക്ക് നേരെ ഉയരുന്നത്. തത്സമയ അഭിമുഖത്തിനിടെ റോബോട്ട് വനിതാ റിപ്പോർട്ടറെ ശല്യപ്പെടുത്തിയെന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. റോബോട്ടിന്റെ കൈയുടെ ചലനങ്ങള്‍ മനഃപൂര്‍വമാണ്, അവതാരിക അടുത്ത് വന്നപ്പോൾ മാത്രമാണ് അത് ചലിച്ചതെന്ന് വീഡിയോ കണ്ടവരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ റോബോട്ടിന്റെ കൈ ചലിച്ചത് സാങ്കേതിക തകരാര്‍ കാരണമാണെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.
Saudi Arabia unveils its man shaped AI robot Mohammad, reacts to reporter in its first appearance pic.twitter.com/1ktlUlGBs1
— Megh Updates 🚨™ (@MeghUpdates) March 6, 2024