റൂബിക്സ് ക്യൂബ് ശരിയാക്കുക എന്നത് ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും രസം പകരുന്ന ഒന്നാണ്. പലര്‍ക്കും ഇതൊരു കീറീമുട്ടിയുമാണ്. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ ഒരു മത്സരം എപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ പരിപാടിയില്‍ മനുഷ്യന് സ്ഥാപിച്ച റെക്കോര്‍ഡ് ഇപ്പോളിതാ ഒരു റോബോര്‍ട്ട് തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് റൂബിക്സ് ക്യൂബ് നേരെയാക്കിയാണ് റോബോട്ട് താരമായിരിക്കുന്നത്. റുബിക്സ് ക്യൂബ് ശരിയാക്കാന്‍ വെറും 0.637 സെക്കന്റ് സമയം മാത്രമാണ് റോബോട്ടിന് വേണ്ടി വന്നത്. ചുരുക്കത്തില്‍ ഒരു ബട്ടണ്‍ ക്ലിക്കിന്റെ താമസം മാത്രമേ ഈ ഗൂഢപ്രശ്നം പരിഹരിക്കാന്‍ ഈ മിടുക്കന് വേണ്ടി വന്നുള്ളു. മനുഷ്യന് കൈപ്പിടിയിലൊതുക്കിയിരുന്ന കാര്യങ്ങള്‍ ഒന്നൊന്നായി റോബോട്ടുകള്‍ കീഴടക്കി തുടങ്ങിയിരിക്കുകയാണ്. ഇനി എന്തൊക്കെ കാണണോ എന്തോ?
ഈ റോബോട്ട് മിടുമിടുക്കനാണ്; റുബിക്സ് ക്യൂബ് ശരിയാക്കിയത് വെറും അര സെക്കന്‍ഡില്‍…
![](https://www.rashtradeepika.com/library/uploads/2016/11/ROBOT375.jpg)