ഇന്ന് സമസ്ത മേഖലകളിലും മനുഷ്യര്‍ക്ക് പകരമായി വര്‍ത്തിക്കുന്നവരാണ് റോബോട്ടുകള്‍. അതായത് ഇന്ന് ലോകം ഓടുന്നത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ കരുത്തിലാണ്. മനുഷ്യന് ഏറ്റവുമധികം ഉപകാരപ്പെടുന്നത് എന്ന നിലയ്ക്ക് ഏറ്റവും അധികം പരീക്ഷണങ്ങള്‍ നടക്കുന്നതും ഈ മേഖലയിലാണ്. ഏതായാലും ഈ മേഖലയിലെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് കാസ്സി എന്ന റോബോട്ടിലൂടെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്.
മറ്റുള്ള റോബോര്‍ട്ടുകളുമായി താരതമ്യം ചെയ്താല്‍ രണ്ടുകാലുകള്‍ മാത്രമാണ് ഇതിനുള്ളത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മനുഷ്യന്റെ കാലുകളുടെ ആകൃതിയില്‍ തന്നെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഏത് കയറ്റങ്ങള്‍ കയറുവാനും ഇറങ്ങുവാനും ഇവയ്ക്ക് സാധിക്കും. അതിനാല്‍ തന്നെ എല്ലായിടത്തും പോകുവാന്‍ സാധിക്കും എന്ന് പ്രത്യേകതയുമുണ്ട്. മോഷന്‍ സാങ്കേതിക വിദ്യയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പലയിടങ്ങളിലും വീഴാതെ ബാലന്‍സ് ചെയ്ത് നില്ക്കാന് കാസിയ്ക്ക് സാധിക്കും.
മനുഷ്യനെപ്പോലെ ചെളിയിലോ പുല്ലിലോ ഒന്നും ഇറങ്ങുവാന്‍ ഒരു മടിയും ഉണ്ടാവില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുപോലെ തന്നെ മുന്നോട്ടോ പിന്നോട്ടോ ഒന്നും പോകുന്നതിന് ഇവയ്ക്ക് ബുദ്ധിമുട്ടില്ല. പാഴ്സലുകള്‍ വീടുകള്‍ തോറും കയറിയിറങ്ങി എത്തിക്കുക എന്നതാണ് ഇവയുടെ പ്രധാന ചുമതല. ആളുകളെപ്പോലെ ഇവ പെട്ടെന്ന് ക്ഷീണിക്കുകയില്ല എന്നതാണ് ഏറ്റവും വലിയ ഗുണമായി കണക്കാക്കുന്നത്. കൂടാതെ യാതൊരു ക്ഷീണവും കൂടാതെ 365 ദിവസവും 24 മണിക്കൂര്‍ വീതം ജോലി ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും എന്നതും ഇവയുടെ മറ്റൊരു ഗുണമാണ്. സമീപഭാവിയില്‍ ഹോം ഡെലിവറി ഏജന്‍സികളും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളും മറ്റും ഇത്തരം റോബോട്ടുകളെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. അതായത് ചുരുക്കത്തില്‍ ഭാവിയില്‍ മനുഷ്യന് കാര്യമായ ജോലിയൊന്നുമുണ്ടാവില്ല എന്നര്‍ത്ഥം.