റോബോട്ടുകളുടെ ഭീഷണി വര്‍ദ്ധിക്കുന്നു! 2030 ഓടെ രാജ്യത്തെ 10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാവും; രാജ്യാന്തര റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറുന്നതിന് മുമ്പ് പ്രധാനമായും പ്രഘോഷിച്ചിരുന്ന ഒരു കാര്യമാണ് ഇന്ത്യയിലെ മുഴുവന്‍ തൊഴില്‍ രഹിതര്‍ക്കും ജോലി എന്നത്. എന്നാല്‍ അത് അദ്ദേഹത്തിന് സാധ്യമാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഇപ്പോഴിതാ ആളുകളുടെ ഉള്ള തൊഴിലുകൂടി നഷ്ടമാവുകയാണെന്ന പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. റോബോട്ടുകളുടെ ഭീഷണിയാലാണ് ഇതെന്നാണ് രാജ്യാന്തര റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴില്‍ മേഖലയ്ക്കാണ് റോബോട്ടുകളുടെ ഭീഷണി. 2030 ഓടെ ഇന്ത്യയില്‍ 10 കോടി (100 മില്യണ്‍) പേര്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടമാകുക എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

ലോകത്തൊട്ടാകെ 80 കോടി (800 മില്യണ്‍) ആളുകള്‍ക്കും റോബോട്ടും ഓട്ടോമേഷനുംമൂലം തൊഴില്‍ പോകും. 46 രാജ്യങ്ങളിലായി 800 തൊഴിലുകള്‍ വിലയിരുത്തിയശേഷമാണ് മകിന്‍സിയുടെ റിസര്‍ച്ച് ടീം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വികസിത, വികസ്വര രാഷ്ട്രങ്ങളെ ഇത് ഒരുപോലെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഷീന്‍ ഓപ്പറേറ്റേഴ്സ്, ഫാസ്റ്റ് ഫുഡ് വര്‍ക്കേഴ്സ്, ബാക്ക് ഓഫീസ് എംപ്ലോയീസ് തുടങ്ങിയവരെയാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ കൂടുതലായും ബാധിക്കുക എന്നും റിപ്പോര്‍ട്ടില്‍ സൂചന നല്‍കുന്നുണ്ട്.

 

Related posts