മനുഷ്യനു മാത്രം ചെയ്യാന്‍ കഴിയുമായിരുന്ന ഒട്ടുമിക്ക കാര്യങ്ങളും റോബോട്ടുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ വിമാനത്താവള ജീവനക്കാരായും റോബോട്ടുകള്‍ എത്തുന്നു. ചൈനയിലാണ് വിമാനത്താവളങ്ങളിലെ സുരക്ഷാ വിഭാഗത്തില്‍ റോബോട്ടുകള്‍ സ്ഥാനം പിടിക്കാന്‍ ഒരുങ്ങുന്നത്. മുഖം തിരിച്ചറിയാന്‍ സഹായിക്കുന്ന സോഫ്റ്റവെയറുകള് ആണ് ഈ റോബോട്ടുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഇതിലൂടെ പഴുതുകള്‍ ഇല്ലാതെ കുറ്റവാളികളെ പിടികൂടാന്‍ സാധിക്കും എന്നാണ് അധികൃതര്‍ കരുതുന്നത്.
ക്വിഹന് സാന്‍ ബോട്ട് എന്നാണ് ഈ റോബോട്ടുകള്‍ അറിയപ്പെടുന്നത്. ചൈനയിലെ കുപ്രസിദ്ധരായ കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ സോഫ്റ്റ്വെയറിവൂടെ റോബോട്ടുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. മുപ്പതോളം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇവര്‍ക്ക് യാത്രക്കരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും കഴിയും. പോലീസ് ഒരുക്കുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളെയും ഭേദിക്കാന്‍ കഴിയുന്നവരാണ് ചൈനയിലെ കുറ്റവാളികള്‍. റോബോട്ട് സംവിധാനം ഇത്തരക്കാരെ കുടുക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.