ഒരുകാലത്ത് ഒരുപാട് സിനിമകളില്‍ നായിക- നായകന് ജോഡിയായി അഭിനയിച്ചവരാണ് രോഹിണിയും റഹ്മാനും. ഇരുവരേയും കുറിച്ച് നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകും എന്നെല്ലാം ഉണ്ടായിരുന്നു. വ്യത്യസ്തമായ അഭിനയശൈലിയുമായി സിനിമയിലേക്കെത്തിയ ഇരുതാരങ്ങളെയും വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നോയെന്ന കാര്യത്തെക്കുറിച്ച് അടുത്തിടെയും ആരാധകര്‍ ചോദിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി മനസുതുറക്കുകയാണ് രോഹിണി.
റഹ്മാനും താനും നല്ല സുഹൃത്തുക്കളാണ്. സമപ്രായക്കാരായതിനാല്‍ പല കാര്യങ്ങളിലും സമാനമായ അഭിപ്രായമായിരുന്നു. അന്യോന്യം മനസ്സിലാക്കിയും ശക്തമായ പിന്തുണ നല്‍കിയുമാണ് അഭിനയിക്കാറുള്ളത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നാണ് പലരും അന്ന് കരുതിയത്. അത്തരത്തിലുള്ള കാര്യങ്ങള്‍ നിരവധി തവണ പ്രചരിച്ചിരുന്നുവെന്നും രോഹിണി പറയുന്നു.
പല സിനിമകളുടെയും ലൊക്കേഷനിലേക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പോവാറുള്ളത്. ഒരു ലൊക്കേഷനില്‍ നിന്നും അടുത്ത ലൊക്കേഷനിലേക്ക് ഒരുമിച്ചാണ് പോവാറുള്ളത്. ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് പോവാറുള്ളത്. തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒന്നിച്ചെത്തിയതെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും ഞങ്ങള്‍ക്കൊപ്പമുണ്ടാവാറുണ്ടെന്നും താരം പറയുന്നു. അക്കാലത്തെ രസകരമായ ലൊക്കേഷന്‍ അനുഭവത്തെക്കപറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇങ്ങനെ പറഞ്ഞത്.
സിനിമയ്ക്ക് വേണ്ടി ഏത് തരത്തിലുള്ള കഠിനാധ്വാനം ചെയ്യാനും ഇരുവരും തയ്യാറായിരുന്നു. ഇവരുടെ ഡിസ്കോ ഡാന്‍സുകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തിന്രെ പൂര്‍ണ്ണതയ്ക്കായി നന്നായി ശ്രമിക്കുമായിരുന്നു. ഓണ്‍സ്ക്രീനില്‍ മികച്ച കെമിസ്ട്രി പങ്കുവെച്ച് തുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഒപ്പം അഭിനയിച്ച മറ്റേത് നായികമാരേക്കാള്‍ കൂടുതല്‍ തവണ ഗോസിപ്പ് പ്രചരിച്ചത് രോഹിണിയെ ചേര്‍ത്തായിരുന്നുവെന്ന് മുന്‍പ് റഹമാന് പറഞ്ഞിരുന്നു.
അവിചാരിതമായാണ് രോഹിണി സിനിമയിലേക്കെത്തിയത്. അച്ഛനായിരുന്നു സിനിമയോട് കൂടുതല്‍ താല്പര്യം. മകളെ അഭിനയിപ്പിച്ചൂടെയെന്നായിരുന്നു പലരും അദ്ദേഹത്തോട് ചോദിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. മലയാളത്തിലൂടെയാണ് താന്‍ നായികയായി തുടക്കം കുറിച്ചത്. അഭിനയം എന്താണെന്ന് താന്‍ പഠിച്ചത് മലയാളത്തിലൂടെയായിരുന്നുവെന്ന് താരം പറയുന്നു.