ആരോഗ്യത്തിന് വേണ്ടി വര്‍ക്കൗട്ടും യോഗയുമൊക്കെ ചെയ്യാറുണ്ട്. ഒരു ആര്‍ട്ടിസ്റ്റിന്റെ വലിയൊരു ടൂളാണ് ശരീരം.
ആ ഒരു ടൂളിനെ എത്രത്തോളം നന്നായി നിലനിര്‍ത്താനാവുമെന്നുള്ളത് ഏറെ പ്രധാനമാണ്. കാണുമ്പോള്‍ നല്ല പ്ലീസിംഗായിരിക്കണം.
പ്രായമാകുന്നതോ ചുളിവുകള്‍ വീഴുന്നതോ എനിക്ക് പ്രശ്നമല്ല. വിഷ്വല്‍ ആര്‍ട്ടായതുകൊണ്ട് നമ്മള് നമ്മളെ നല്ല രീതിയില്‍ പ്രസന്റ് ചെയ്യണം എന്നുള്ളത് ഒരു കാരണമാണ്.
എല്ലാ ഭക്ഷണങ്ങളും കഴിക്കാറുണ്ട്. ഒന്നും ഒരുപാട് കഴിക്കുന്ന ശീലമില്ല. അതേപോലെ തന്നെ ഉറക്കവും.
സിനിമയ്ക്കുവേണ്ടി മാത്രമല്ല നല്ല ആരോഗ്യത്തിനും വേണ്ടി കൂടിയാണ് ഞാനിത് ചെയ്യുന്നത്. ലോക്ഡൗണ്‍ സമയത്ത് അങ്ങനെ ബോറടിയൊന്നുമുണ്ടായിരുന്നില്ല.
മോന് എന്റെ കൂടെയുണ്ടായിരുന്നു. അവനുവേണ്ടി കുക്കിംഗ് ഒക്കെ ചെയ്യുമായിരുന്നു. വായിക്കാനും സിനിമ കാണാനുമൊക്കെ ഒരുപാട് സമയം കിട്ടി.
-രോഹിണി