മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടുക എന്ന അപൂർവ റിക്കാർഡിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. 2015 ലോകകപ്പിലാണ് വിരാട് കോഹ്ലി സെഞ്ചുറി നേടിയത്.
അന്ന് അഡ്ലെയ്ഡിൽ 107 റണ്‍സ് കോഹ്ലി സ്വന്തമാക്കി. 2003 ലോകകപ്പിൽ സച്ചിൻ തെണ്ടുൽക്കർ നേടിയ 98 റണ്‍സ് ആയിരുന്നു അതിനു മുന്‍പ് ഒരു ഇന്ത്യൻ താരം ലോകകപ്പിൽ പാക്കിസ്ഥാനെതിരേ നേടിയ ഉയർന്ന സ്കോർ. സച്ചിനു സാധിക്കാത്ത നേട്ടാമാണ് കോഹ്ലിയും രോഹിത്തും സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇന്ന് രോഹിത് സ്വന്തമാക്കി, 140 റണ്‍സ്.
പാക്കിസ്ഥാനെതിരേ ലോകകപ്പിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറുമാണ് രോഹിത് നേടിയത്. 2003 ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആൺഡ്രൂ സൈമണ്ട്സ് നേടിയ 143 നോട്ടൗട്ട് ആണ് ഏറ്റവും ഉയർന്ന സ്കോർ. 2011ൽ ന്യൂസിലൻഡിന്റെ റോസ് ടെയ്ലർ നേടിയ 131 നോട്ടൗട്ടാണ് മൂന്നാമത്.