പറപ്പൂക്കര: പറപ്പൂക്കരയിൽ വൈദ്യുതി കണക്ഷനില്ലാത്ത നിർധന കുടുംബത്തിന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് വയറിംഗ് നടത്തി വൈദ്യുതി കണക്ഷൻ ലഭ്യമാക്കി. കുടുംബത്തിലെ കുട്ടികളുടെ ഓണ്‍ലൈൻ പഠനത്തിനായി ടി.എൻ.പ്രതാപൻ എംപി ടിവിയും നൽകി.
കേബിൾ കണക്ഷൻ ലഭ്യമാക്കിയതും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് . ഒരാഴ്ചമുന്പ് എംപി പ്രതാപൻ പങ്കെടുത്ത ചടങ്ങിൽ ഏതെങ്കിലും വിദ്യാർഥികൾക്ക് ഓണ്‍ലൈൻ പഠനസൗകര്യം ഇല്ലാത്തതുണ്ടോ എന്നന്വേഷിച്ചിരുന്നു.
ഇതേ തുടർന്നാണ് എടത്തിപറന്പിൽ രമേഷിൻരെ വീട്ടിൽ വൈദ്യുതിയില്ലെന്നും കുട്ടികൾക്ക് ഓണ്‍ലൈൻ പഠന സൗകര്യമില്ലെന്നും മനസിലായത്.
പ്ലസ് ടു വിദ്യാർഥിയായ രോഹിതിനും, എഴിലും അഞ്ചിലും പഠിക്കുന്ന മിഴിക്കും, ശിവാനിക്കും പഠിക്കുന്നതിനായി പറപ്പൂക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ്.ജോണ്‍സന്റെ നേതൃത്വത്തിൽ പ്രവർത്തകർ വീട് വൈദ്യുതീകരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു.
അധികൃതർ വേഗം കണക്ഷൻ നൽകുകയും ചെയ്തു. കേബിൾ ടി വി കണക്ഷനും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ലഭ്യമാക്കി. മണ്ഡലം പ്രസിഡന്റ് കെ.എസ്.ജോണ്സണ്, എം.ശ്രീകുമാർ, കെ.സോമൻ, റീന ഫ്രാൻസിസ്, സുധൻ കാരയിൽ, കെ.കെ.രാജൻ, എസ്.ഹരീഷ്കുമാർ, എൻ.എം.പുഷ്പാകരൻ, ടി.എം.യോഹന്നാൻ, എം.കെ.ഷാജു എന്നിവർ പങ്കെടുത്തു.