രോ​​ഹി​​ത്തി​​നോ​​ടോ ക​​ളി



സി​​നി​​മ​​യി​​ൽ ആ​​ണെ​​ങ്കി​​ൽ നെ​​ട്ടൂ​​രാ​​നോ​​ടാ​​ണോ​​ടാ ക​​ളി എ​​ന്നാ​​ണ് ചോ​​ദ്യം… ഐ​​പി​​എ​​ലി​​ൽ ആ​​ണെ​​ങ്കി​​ൽ രോ​​ഹി​​ത്തി​​നോ​​ടാ​​ണോ ക​​ളി എ​​ന്നു തി​​രു​​ത്ത​​ണം. കാ​​ര​​ണം, കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ രോ​​ഹി​​ത് ശ​​ർ​​മ ഹി​​റ്റ്മേ​​ക്ക​​ർ ആ​​യ​​പ്പോ​​ൾ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് 49 റ​​ണ്‍​സി​​ന്‍റെ മി​​ന്നും ജ​​യം നേ​​ടി.

മ​​ത്സ​​രം ഒ​​റ്റ​​നോ​​ട്ട​​ത്തി​​ൽ വി​​ല​​യി​​രു​​ത്തി​​യാ​​ൽ രോ​​ഹി​​ത് 54 പ​​ന്തി​​ൽ മൂ​​ന്ന് ഫോ​​റും ആ​​റ് സി​​ക്സും അ​​ട​​ക്കം അ​​ടി​​ച്ചെ​​ടു​​ത്ത​​ത് 80 റ​​ണ്‍​സ്. മും​​ബൈ നേ​​ടി​​യ​​ത് 20 ഓ​​വ​​റി​​ൽ അ​​ഞ്ചി​​ന് 195ഉം. ​​നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ റൈ​​ഡിം​​ഗ് ഒ​​ന്പ​​തി​​ന് 146ൽ ​​അ​​വ​​സാ​​നി​​ച്ചു. മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യി രോ​​ഹി​​ത് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു.

രോ​​ഹി​​ത് അ​​ടി​​ച്ചാ​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ സ്കോ​​ർ​​ബോ​​ർ​​ഡ് ചെ​​ന്നെ​​ത്തു​​ക മി​​ക​​ച്ചൊ​​രു ടോ​​ട്ട​​ലി​​ൽ ആ​​യി​​രി​​ക്കു​​മെ​​ന്ന​​ത് മു​​ന്പും പ​​ല​​ത​​വ​​ണ തെ​​ളി​​ഞ്ഞ യാ​​ഥാ​​ർ​​ഥ്യം. അ​​താ​​ണ് അ​​ബു​​ദാ​​ബി​​യി​​ലും സം​​ഭ​​വി​​ച്ച​​ത് എ​​ന്ന് പ​​റ​​യാ​​ൻ​​വ​​ര​​ട്ടെ. കാ​​ര​​ണം, അ​​ബു​​ദാ​​ബി​​യി​​ലെ സാ​​ഹ​​ച​​ര്യം വേ​​റെ​​യാ​​ണ്. മ​​ത്സ​​ര​​ത്തെ സ​​സൂ​​ക്ഷ്മം വീ​​ക്ഷി​​ച്ചാ​​ൽ അ​​ക്കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​കും.

മും​​ബൈ​​യി​​ലെ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യം പോ​​ലെ​​യ​​ല്ല അ​​ബു​​ദാ​​ബി​​യി​​ലെ ഷെ​​യ്ഖ് സ​​യീ​​ദ് സ്റ്റേ​​ഡി​​യം. മും​​ബൈ​​യി​​ൽ 2017നു​​ശേ​​ഷ​​മു​​ള്ള ട്വ​​ന്‍റി-20 സ്കോ​​റിം​​ഗ് റേ​​റ്റ് 8.6 ആ​​ണ്. അ​​ബു​​ദാ​​ബി​​യി​​ൽ ആ​​ക​​ട്ടെ 7.3ഉം. ​​യു​​എ​​ഇ​​യി​​ലെ മ​​റ്റ് സ്റ്റേ​​ഡി​​യ​​ങ്ങ​​ളാ​​യ ഷാ​​ർ​​ജ (8.1), ദു​​ബാ​​യ് (7.5) എ​​ന്നി​​വ​​യെ അ​​പേ​​ക്ഷി​​ച്ചും സ്കോ​​റിം​​ഗ് റേ​​റ്റി​​ൽ അ​​ബു​​ദാ​​ബി​​യാ​​ണ് പി​​ന്നി​​ൽ.

അ​​ബു​​ദാ​​ബി സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ സ്ക്വ​​യ​​ർ ബൗ​​ണ്ട​​റി ഏ​​റ്റ​​വും ദൈ​​ർ​​ഘ്യമേ​​റി​​യ​​താ​​ണ്. ഷോ​​ർ​​ട്ട് പി​​ച്ച് പ​​ന്ത് ആ​​ക്ര​​മ​​ണ​​ത്തി​​ലൂ​​ടെ ബൗ​​ള​​ർ​​മാ​​ർ​​ക്ക് ബാ​​റ്റ്സ്മാ​ന്മാ​​രെ വ​​രി​​ഞ്ഞു​​മു​​റു​​ക്കാ​​മെ​​ന്ന​​ർ​​ഥം.

മും​​ബൈ​​ക്കെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത ന​​ട​​ത്തി​​യ​​തും ഷോ​​ർ​​ട്ട്പി​​ച്ച് ആ​​ക്ര​​മ​​ണ​​മാ​​ണ്. രോ​​ഹി​​ത്തി​​നു മു​​ന്നി​​ൽ അ​​തു വി​​ല​​പ്പോ​​യി​​ല്ലെ​​ന്നു​​മാ​​ത്രം. അ​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളി​​ലൊ​​ന്ന് ലോ​​ർ​​ഡ് ഓ​​ഫ് ദ ​​പു​​ൾ ഷോ​​ട്ട് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന രോ​​ഹി​​ത്തി​​ന്‍റെ പു​​ൾ​​ഷോ​​ട്ട് പ്രേ​​മം​​ത​​ന്നെ. രോ​​ഹി​​ത് 54 പ​​ന്ത് നേ​​രി​​ട്ട ഇ​​ന്നിം​​ഗ്സി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത ബൗ​​ള​​ർ​​മാ​​ർ എ​​റി​​ഞ്ഞ​​ത് ഷോ​​ർ​​ട്ട്, ഷോ​​ർ​​ട്ട് ഗു​​ഡ് ലെം​​ഗ്ത് പ​​ന്തു​​ക​​ളാ​​യി​​രു​​ന്നു.

ആ 20 ​​പ​​ന്തു​​ക​​ളി​​ൽ രോ​​ഹി​​ത് അ​​ടി​​ച്ചെ​​ടു​​ത്ത​​താ​​ക​​ട്ടെ 49 റ​​ണ്‍​സും. ഗു​​ഡ് ലെം​​ഗ്തി​​ലാ​​ണ് രോ​​ഹി​​ത് പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​യ​​ത്. 24 ഗു​​ഡ് ലെം​​ഗ്ത് ഡെ​​ലി​​വ​​റി​​ക​​ളി​​ൽ 20 റ​​ണ്‍​സ് നേ​​ടാ​​നേ രോ​​ഹി​​ത്തി​​നു സാ​​ധി​​ച്ചു​​ള്ളൂ. ഇ​​ന്നിം​​ഗ്സി​​ൽ ആ​​റ് സി​​ക്സ​​റി​​ലൂ​​ടെ ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ 200 സി​​ക്സ​​ർ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലി​​ലും രോ​​ഹി​​ത് എ​​ത്തി.

ചു​​രു​​ക്ക​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത​​യു​​ടെ ഷോ​​ർ​​ട്ട് പി​​ച്ച് ആ​​ക്ര​​മ​​ണം രോ​​ഹി​​ത്തി​​ലൂ​​ടെ മും​​ബൈ അ​​തി​​ജീ​​വി​​ച്ചു. കോ​​ൽ​​ക്ക​​ത്ത​​യ്ക്ക് പ​​ക്ഷേ, മും​​ബൈ​​യു​​ടെ ഷോ​​ർ​​ട്ട്പി​​ച്ച് ആ​​ക്ര​​മ​​ണം അ​​തി​​ജീ​​വി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഓ​​വ​​റി​​ൽ 7.3 എ​​ന്ന അ​​ബു​​ദാ​​ബി​​യി​​ലെ സ്കോ​​റിം​​ഗ് റേ​​റ്റ് ശ​​രി​​വ​​ച്ച് കോ​​ൽ​​ക്ക​​ത്ത 146ൽ ​​ഒ​​തു​​ങ്ങു​​ക​​യും ചെ​​യ്തു.

Related posts

Leave a Comment