മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ കഷ്ടകാലം തുടരുന്നു. തുടർച്ച യായ അഞ്ചാം മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ നായകൻ രോഹിത് ശർമയ്ക്ക് 12 ലക്ഷം രൂപ പിഴ.
കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് രോഹിത്തിന് ഐപിഎൽ അധികൃതർ പിഴ ചുമത്തിയത്.ഈ സീസണിൽ രോഹിത്തിന് കിട്ടുന്ന രണ്ടാമത്തെ പിഴ ശിക്ഷയാണിത്.
ഡൽഹി ക്യാപിറ്റൽസിനെതി രായ ആദ്യ മത്സരത്തിലും നിശ്ചിത സമയത്ത് ബോളിംഗ് പൂർത്തിയാക്കാത്തതിന്റെ പേരിൽ രോഹിത്തിന് പിഴ കിട്ടിയിരുന്നു.
കുറഞ്ഞ ഓവർ നിരക്ക് ഇനിയും ആവർത്തിച്ചാൽ രോഹിത്തിനെ ഒരു മത്സരത്തിൽ നിന്ന് വിലക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ സീസണിൽ ഒരു കളി പോലും ജയിക്കാൻ കഴിയാത്ത ഏക ടീമാണ് മുംബൈ ഇന്ത്യൻസ്. പഞ്ചാബിന് എ തിരായ മത്സരത്തിൽ കൂടെ പരാജയപ്പെട്ടതോടെ അഞ്ചിൽ അഞ്ച് തോൽവിയുമായി ലീഗിൽ അവസാന സ്ഥാനത്താണ് രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യൻസ്.