ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരന്പര ഇന്ത്യക്ക്. മൂന്നാം മത്സരത്തിൽ ഏഴു വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ 2-1ന് പരന്പര നേടിയത്. രോഹിത് ശർമ പുറത്താകാതെ 56 പന്തിൽനിന്ന് 11 ഫോറും അഞ്ച് സിക്സും അടക്കം 100 റണ്‍സ് നേടി ഇന്ത്യയെ ജയത്തിലെത്തിച്ചു. രോഹിതിന്റെ മൂന്നാം അന്താരാഷ്ട്ര ട്വന്റി -20 സെഞ്ചുറിയാണ്. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 198. ഇന്ത്യ 18.4 ഓവറിൽ മൂന്നു വിക്കറ്റിന് 201.
ധോണി *50
എം.എസ്. ധോണി അന്താരാഷ്ട്ര ട്വന്റി-20യിൽ 50 ക്യാച്ച് നേടുന്ന ആദ്യ വിക്കറ്റ്കീപ്പർ എന്ന നേട്ടത്തിൽ. ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെ പിടികൂടിയാണ് ധോണി ക്യാച്ചുകളുടെ അർധ ശതകം തികച്ചത്.