കട്ടക്ക്: 22 വർഷം പഴക്കമുള്ള ലോക റിക്കാർഡ്് പഴങ്കഥയാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റണ്‍സ് അടിച്ചുകൂട്ടുന്ന ഓപ്പണർ എന്ന നേട്ടമാണു രോഹിതിനെ തേടിയെത്തിയത്.
ശ്രീലങ്കയുടെ മുൻ ഓപ്പണർ സനത് ജയസൂര്യയുടെ റിക്കാർഡാണു കട്ടക്കിൽ വെസ്റ്റ്ഇൻഡീസിനെതിരേ നടക്കുന്ന മൂന്നാം ഏകദിനത്തിൽ രോഹിത് മറികടന്നത്. 1997-ൽ എല്ലാ ഫോർമാറ്റിലുമായി 2387 റണ്‍സ് നേടിയാണു ജയസൂര്യ ഇതുവരെ റിക്കാർഡ് കൈവശം വച്ചിരുന്നത്. കട്ടക്കിൽ രോഹിത് ഇതു മറികടന്നു.
ഈ വർഷം ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമെന്ന റിക്കാർഡും നിലവിൽ രോഹിതിന്റെ പേരിലാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. 2370 റണ്‍സാണ് ഈ കലണ്ടർ വർഷത്തിൽ കോഹ്ലി നേടിയിട്ടുള്ളത്.