ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ 263 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ 10 വിക്കറ്റ് ജയം. ചേസിംഗിൽ ഏറ്റവും കൂടുതൽ പന്ത് ബാക്കിനിൽക്കേയുള്ള ഇന്ത്യയുടെ ജയമാണിത്.
ഏഷ്യ കപ്പിൽ ഇന്ത്യയുടെ എട്ടാം ചാന്പ്യൻഷിപ്പാണ്. ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ ചാന്പ്യന്മാരായതിന്റെ റിക്കാർഡ് ഇന്ത്യ പുതുക്കി.
ഏകദിന ഏഷ്യ കപ്പ് കിരീടം രണ്ട് തവണ സ്വന്തമാക്കിയ ക്യാപ്റ്റൻ എന്ന നേട്ടത്തിൽ രോഹിത് ശർമ എം.എസ്. ധോണി, മുഹമ്മദ് അസ്ഹറുദ്ദിൻ എന്നിവർക്കൊപ്പമെത്തി.
ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ ജയമെന്നതിൽ ലങ്കയ്ക്കെതിരായ റിക്കാർഡ് 98 ആയും ഇന്ത്യ പുതുക്കി.സിറാജാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് പരന്പരയുടെ താരമായി.