നിദാഹാസ് ട്രോഫി ഫൈനലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നും ഉതിര്‍ന്ന ആ സിക്സ് നേരേ പോയത് ഇന്ത്യക്കാരുടെയും ബംഗ്ലാദേശികളുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യക്കാരുടെ ഹൃദയം ഹര്ഷപുളകിതമായപ്പോള് ബംഗ്ലാദേശികളുടെ നെഞ്ചു തകര്‍ക്കുന്നതായിരുന്നു ആ് സിക്സ്. എന്നാല്‍ ആ സൂപ്പര്‍ സിക്സ് കാണാനുളള ഭാഗ്യം പക്ഷേ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മയ്ക്ക് ഉണ്ടായില്ല
അവസാനത്തെ ബോളില്‍ ജയിക്കാന്‍ 5 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ വിജയത്തിലേക്ക് കൊണ്ടെത്തിച്ചത് ദിനേശ് കാര്‍ത്തിക്കിന്റെ സിക്സ് ആയിരുന്നു. ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നെടുത്തതായിരുന്നു ആ ബോള്‍ ബൗണ്ടറിക്ക് മുകളിലൂടെ പറന്നുയര്‍ന്നത്. ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍നിന്നും പിറന്നുവീണ ആ സൂപ്പര്‍ സിക്സ് കാണാനുളള ഭാഗ്യം പക്ഷേ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മയ്ക്ക് ഉണ്ടായില്ല. അതിന്റെ കാരണം മല്‍സരശേഷം രോഹിത് വെളിപ്പെടുത്തി. ”അവസാന ബോള്‍ ഫോര്‍ ആണെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെയെങ്കില്‍ സൂപ്പര്‍ ഓവര്‍ വരും. അതിനായി പാഡ് ധരിക്കുന്നതിനുവേണ്ടി ഞാന്‍ ഡ്രസിങ് റൂമിലേക്ക് പോയപ്പോഴാണ് കാര്‍ത്തിക് സിക്സ് ഉയര്‍ത്തിയത്” രോഹിത് പറഞ്ഞു.
ദിനേശിന് അധികം മല്‍സരം കളിക്കാനുളള അവസരമൊന്നും ലഭിച്ചിട്ടില്ല. പക്ഷേ നിദാഹാസ് ട്രോഫിയിലെ ഫൈനല്‍ മല്‍സരത്തില്‍ ദിനേശ് മികച്ച രീതിയില്‍ കളിച്ചത് എനിക്ക് സന്തോഷം നല്‍കുന്നതാണ്. മല്‍സരം പൂര്‍ത്തിയാക്കാന്‍ ദിനേശിനുളള കഴിവും അനുഭവ പരിചയവുമാണ് ദിനേശിനെ വീണ്ടും മല്‍സരത്തിലേക്ക് ഞങ്ങള്‍ കൊണ്ടുവന്നത്. എനിക്കെപ്പോഴും എന്റെ ബാറ്റിംഗ് നിരയില്‍ വിശ്വാസമുണ്ടെന്നും രോഹിത് പറഞ്ഞു.
ശ്രീലങ്കയില്‍ ഞങ്ങള്‍ക്ക് കിട്ടിയ ഗാലറി പിന്തുണ മികച്ചതാണ്. ശ്രീലങ്കയില്‍ കളിക്കുന്ന മല്‍സരത്തിന് അവിടുത്തെ ജനങ്ങളില്‍നിന്നും ഇത്ര മികച്ച ഗാലറി പിന്തുണ കിട്ടുന്നത് അതിശയകരമാണ്. അത് മല്‍സരത്തെ കുറച്ചുകൂടി മികവുറ്റതാക്കി രോഹിത് പറഞ്ഞു. എന്തായാലും ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം
Watch the last ball six from Dinesh Karthik in HD | https://t.co/Rq3fEZ9hJ0#dineshkarthik #INDvBAN #indiavsbangladesh pic.twitter.com/kVqQiulQKn
— twdownload (@twdownload) March 18, 2018