ലണ്ടൻ: സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ലോകകപ്പിൽനിന്നു പുറത്തായതിന്റെ നിരാശ വെളിവാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. അരമണിക്കൂർ നേരം ടീം ഇന്ത്യ കാഴ്ചവച്ച മോശം ക്രിക്കറ്റാണ് തങ്ങളെ പുറത്താക്കിയതെന്ന് രോഹിത് ഏറ്റുപറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രോഹിതിന്റെ പ്രതികരണം.
ജീവൻമരണ ഘട്ടത്തിൽ ഒരു ടീം എന്ന നിലയിൽ തങ്ങൾ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം 30 മിനിറ്റ് നേരം കളിച്ച മോശം ക്രിക്കറ്റ് തങ്ങളെ ലോകകപ്പിൽനിന്നും പുറത്താക്കി. ഹൃദയം കനത്ത ഭാരത്താലാണ്. അറിയാം നിങ്ങളുടേതും അതുപോലെ തന്നെയാകുമെന്ന്.
നാട്ടിൽനിന്നുള്ള പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു. ഇന്ത്യ കളിച്ച ഇടമെല്ലാം നീലയിൽ മുക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും രോഹിത് പറഞ്ഞു.