മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ കളക്കളത്തിലേക്ക് മടങ്ങിവരുന്നു. ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരേയുള്ള ഏകദിന പരമ്പരയ്ക്കിടെ മുട്ടിനു പരിക്കേറ്റ രോഹിത് ലണ്ടനില്‍ ശസ്ത്രക്രിയ്ക്കു വിധേയനായ ശേഷം വിശ്രമത്തിലായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി കളിക്കാനിറങ്ങുമെന്നു രോഹിത് തന്നെയാണ് ട്വീറ്ററിലൂടെ അറിയിച്ചത്.
നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ് രോഹിത്. വിജയ് ഹസാരെ ട്രോഫിയിലെയും ഐപിഎലിലും മികച്ച പ്രകടനം നടത്തി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടുകയാണ് രോഹിത്തിന്റെ ലക്ഷ്യം.