പുത്തൂർ: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരിൽ തൃശൂർ നടത്തറ സ്വദേശിയും. കുമാരപുരം തെക്കൂട്ട് രവിയുടെ മകൻ രോഹിത്ത്(24) ആണ് മരിച്ചത്.
കെഎസ്ആർടിസി ബസിൽ കോയന്പത്തൂരിലേക്ക് പോവുകയായിരുന്നു രോഹിത്ത്. ഭാരതീയ വിദ്യാഭവൻ അധ്യാപികയായ ലതയാണ് അമ്മ. ദേശീയ ബാസ്കറ്റ് ബോൾ ചാന്പ്യനാണ് രോഹിത്ത്. സഹോദരി രശ്മി.
സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചതിനെത്തുടർന്ന് കോയന്പത്തൂരിലേക്ക് കൂട്ടുകാരനൊപ്പം പോകുകയായിരുന്നു. ബസിൽ കയറിയപ്പോൾ കൂട്ടുകാരന് മുന്പിലാണ് സീറ്റ് ലഭിച്ചത്.
രോഹിത്തിന് പിന്നിലും. ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയത് രോഹിത്ത് ഇരുന്ന ഭാഗത്തേക്കാണ്. ബസിന്റെ ഭാഗം മുഴുവൻ തകർന്നു.
അപകടത്തിൽപ്പെട്ടതോടെ കൂട്ടുകാരനാണ് വീട്ടിൽ വിളിച്ച് വിവരമറിയിച്ചത്. ഇന്നലെ രാത്രിയാണ് വീട്ടിൽ നിന്ന് പോയത്.