മെല്‍ബണ്‍: പരിക്കില്‍നിന്നു മോചിതനായി തിരിച്ചെത്തിയ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്ക് ഹോപ്മാന്‍ കപ്പ് ടെന്നീസില്‍ രണ്ടാം റൗണ്ടില്‍ കാലിടറി. ജര്‍മനിയുടെ ടീനേജര്‍ അലക്‌സാണ്ടര്‍ സ്വരേവാണ് 35കാരനായ ഫെഡററെ അട്ടിമറിച്ചത്. സ്‌കോര്‍: 76, 67, 76, മൂന്നു സെറ്റിന്റെയും വിധി ടൈബ്രേക്കറിലാണ് നിശ്ചയിക്കപ്പെട്ടത്. രണ്ടര മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ സ്വരേവിന്റെ സെര്‍വുകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ആറു മാസത്തിനു ശേഷമാണ് ഫെഡറര്‍ കളിക്കളത്തിലെത്തുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണാണ് ഫെഡറര്‍ ഇനി പങ്കെടുക്കുന്ന പ്രധാന ടൂര്‍ണമെന്റ്. മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റീന മാള്‍ഡെനോവിക്, റിച്ചാര്‍ഡ് ഗാസ്‌കെറ്റ് എന്നിവര്‍ വിജയം കണ്ടു.
റോജര്‍ ഫെഡറര്‍ വീണു
