ദുബായ്: സ്വിറ്റ്സർലൻഡിന്റെ ടെന്നീസ് സൂപ്പർ താരം റോജർ ഫെഡറർ കരിയറിൽ തന്റെ 100-ാം കിരീടം ലക്ഷ്യമിട്ട് ദുബായിൽ. ദുബായ് ടെന്നീസ് ചാന്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയാൽ ഓപ്പണ്‍ കാലഘട്ടത്തിൽ 100 കിരീടങ്ങൾ നേടുന്ന ആദ്യ താരമെന്ന ചരിത്രം സ്വിസ് താരത്തിനു കുറിക്കാം.
കഴിഞ്ഞ ഒക്ടോബറിൽ സ്വിസ് ഓപ്പണ്‍ സ്വന്തമാക്കിയതോടെയാണ് ഫെഡറർ 99 കിരീടങ്ങൾ എന്ന നേട്ടത്തിലത്തിയത്. ഓസ്ട്രേലിയൻ ഓപ്പണിലൂടെ 100 കരിയർ കിരീടം തികയ്ക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും പ്രീക്വാർട്ടറിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്, ഫെഡററെ അട്ടിമറിച്ചു.
109 കരിയർ കിരീടങ്ങളുള്ള അമേരിക്കയുടെ ജിമ്മി കോണേഴ്സ് ആണ് കിരീടവേട്ടയിൽ ഫെഡററിനു മുന്നിലുള്ളത്. ഇവാൻ ലെൻഡലിന് 94 കിരീടങ്ങളുണ്ട്. സ്പെയിനിന്റെ റാഫേൽ നദാൽ (80 കിരീടങ്ങൾ) ആണ് നാലാമത്.