പതിനായിരത്തിൽ അധികം പോയിന്റുമായി റോജർ ഫെഡറർ പുരുഷ ടെന്നീസ് സിംഗിൾസ് ഒന്നാം റാങ്കിൽ തുടരും. ഇന്നലെ പുറത്തുവിട്ട എടിപി റേറ്റിംഗ് പ്രകാരമാണിത്. 10,060 പോയിന്റാണ് സ്വിറ്റ്സർലൻഡ് താരത്തിനുള്ളത്. സ്പെയിനിന്റെ റാഫേൽ നദാലാണ് രണ്ടാം സ്ഥാനത്ത്, 9460 പോയിന്റ്.
ക്രൊയേഷ്യയുടെ മരിൻ സിലിച്ചാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞമാസമാണ് ഫെഡറർ 2012 ഒക്ടോബർ 29നുശേഷം ഒന്നാം റാങ്കിൽ തിരിച്ചെത്തിയത്. വനിതാ വിഭാഗത്തിൽ റൊമാനിയയുടെ സിമോണ ഹാലെപ്പാണ് ഒന്നാം സ്ഥാനത്ത്.
7,965 പോയിന്റാണ് ഹാലെപ്പിനുള്ളത്. ഡെന്മാർക്കിന്റെ കാരളിൻ വോസ്നിയാകി (7,525 പോയിന്റ്), സ്പെയിനിന്റെ ഗാർബിനെ മുഗുരുസ (6,175 പോയിന്റ്) എന്നിവരാണ് പിന്നാലെയുള്ളത്.