റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസിൽനിന്ന് ലോക മൂന്നാം നന്പർ താരം റോജർ ഫെഡറർ പിൻമാറി. കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ഫെഡറർ പിൻമാറിയത്. മത്സരം പൂർത്തിയാക്കാൻ തനിക്കു സാധിക്കില്ല. നൂറ് ശതമാനം താൻ ആരോഗ്യവാനല്ലെന്നും ഫെഡറർ പറഞ്ഞു.ഇറ്റാലിയൻ ഓപ്പണിലെ രണ്ടാം റൗണ്ടിൽ ജോവോ സോസെയെ തോൽപ്പിച്ച് ഫെഡറർ മുന്നേറിയിരുന്നു.
ഇറ്റാലിയൻ ഓപ്പണ്‍: റോജർ ഫെഡറർ പിൻമാറി
