ബാസൽ: സ്വിറ്റ്സർലൻഡിന്റെ ടെന്നീസ് സൂപ്പർ താരം റോജർ ഫെഡറർ കരിയറിലെ 1500-ാം മത്സരം തകർപ്പൻ ജയത്തോടെ ആഘോഷിച്ചു. സ്വിസ് ഇൻഡോറിൽ പുരുഷ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ ജർമനിയുടെ പീറ്റർ ഗോജോവിസ്കിനെ നേരിട്ടുള്ള തകർത്തു. 6-2, 6-1 എന്ന സ്കോറിനാണ് ഫെഡററുടെ വിജയം.
സ്വിസ് ഇൻഡോറിൽ ഫെഡററാണ് നിലവിലെ ചാമ്പ്യൻ. ഈ വിജയത്തോടെ ടൂർണമെന്റിലെ വിജയ പരാജയങ്ങളുടെ കരിയർ റിക്കാർഡ് ഫെഡറർ 72-9 ആയും മെച്ചപ്പെടുത്തി. ബാസലിൽ തുടർച്ചയായ ഇരുപത്തിയൊന്നാം വിജയമാണ് ഫെഡറർ നേടിയത്.
കരിയറിലെ 103-ാം കിരീടമാണ് മുപ്പത്തെട്ടുകാരനായ ഫെഡറർ ലക്ഷ്യംവയ്ക്കുന്നത്. സ്വിസ് ഇൻഡോറിലെ പത്താം കിരീടവും.