പാരീസ്: എടിപി പുരുഷ സിംഗിൾസ് റാങ്കിംഗിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. മാഡ്രിഡ് ഓപ്പണ്‍ ക്വാർട്ടറിൽ സ്പാനിഷ് താരം റാഫേൽ നദാൽ പുറത്തായതാണ് ഫെഡറർക്ക് ഗുണമായത്. മാർച്ചിനുശേഷം ഫെഡറർ കളത്തിൽ ഇറങ്ങിയിട്ടില്ല.
അതേസമയം, മുൻ ലോക ഒന്നാം നന്പറായിരുന്ന സെർബിയയുടെ നൊവാക് ജോക്കോവിച്ച് ആറ് സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി 18-ാം റാങ്കിലായി. 2006 ഒക്ടോബറിനുശേഷം ജോക്കോവിച്ചിന്റെ ഏറ്റവും മോശം റാങ്കിംഗ് ആണിത്. ജർമനിയുടെ അലക്സാണ്ടർ സ്വെരേവ്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, ക്രൊയേഷ്യയുടെ മാരിൻ സിലിച്ച് എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.
വനിതാ സിംഗിൾസിൽ റൊമാനിയയുടെ സിമോണ ഹാലെപ്പ്, ഡെ·ാർക്കിന്റെ കരോളിൻ വോസ്നിയാകി, സ്പെയിനിന്റെ ഗാർബിനെ മുഗുരുസ, യുക്രെയ്നിന്റെ എലിന സ്വിറ്റോണിയ, ചെക്ക് റിപ്പബ്ലിന്റെ കരോളിന പ്ലീഷ്കോവ എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.