കൊച്ചി: വധശ്രമക്കേസിലെ പ്രതിയുമായി അങ്കമാലി എംഎൽഎ റോജി.എം.ജോൺ വിദേശത്തുവച്ച് കൂടിക്കാഴ്ച നടത്തിയെന്ന് വിവരം. പോലീസ് ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന പ്രതിയുമായാണ് എംഎൽഎ കൂടിക്കാഴ്ച നടത്തിയത്. പ്രതിയായായ റൈസണും എംഎൽഎയുമൊത്തുള്ള ചിത്രങ്ങൾ പുറത്തു വന്നു.
വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് റൈസൺ. പ്രതിയേ രക്ഷിക്കാൻ എംഎൽഎ ശ്രമിക്കുന്നതായി വെട്ടേറ്റ ജയിൻ ആരോപിച്ചു. എന്നാൽ റൈസൺ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് റോജി.എം.ജോണിന്‍റെ വിശദീകരണം.