യന്ത്ര തകരാറിനെ തുടർന്ന് അന്തരീക്ഷത്തിൽ പ്രവർത്തനരഹിതമായ റോളർകോസ്റ്ററിൽ സഞ്ചാരികൾ തലകീഴായി കിടന്നത് രണ്ടു മണിക്കൂർ. ആറുപത്തിനാല് സഞ്ചാരികളാണ് ഇത്തരത്തിൽ മരണത്തിനും ജീവിതത്തിനുമിടയിലുള്ള അവസ്ഥ നേരിട്ടത്. ജപ്പാനിലെ യൂണിവേഴ്സൽ സ്റ്റുഡിയോസിലാണ് ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
ദീർഘസമയത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ സുരക്ഷിതമായി ഇറക്കാനായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സഞ്ചാകരികൾ തലകീഴായി കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് ഹെലികോപ്റ്ററിൽ നിന്നുമാണ്.