വെള്ളൂര്‍: മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ ഇറുമ്പയം ഇലവുംചുവട്ടില്‍ അജീഷ് ബി. മാര്‍ക്കോസിനെ(40)യാണു വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ 2023 ജൂലൈയിൽ പലതവണകളായി മുളക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും ശാഖകളിലുമായി മാലയും വളകളും നല്കി 4,85,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
പിന്നീട്, ബാങ്ക് അധികൃതരുടെ പരിശോധനയില്‍ ഇത് സ്വര്‍ണമല്ലെന്നു തിരിച്ചറിയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അജീഷിന് തലയോലപ്പറമ്പ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്.