ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സ്ക്രീനിംഗ് പരിശോധന അൽപ്പനേരം സ്തംഭിച്ചു.
കാരണം എന്താണന്നല്ലേ, ഒരു റോളക്സ് വാച്ചു തന്നെ.. സ്ക്രീനിംഗ് പരിശോധനയ്ക്കായി തന്റെ വിലകൂടിയ വാച്ച് നൽകില്ലെന്ന് ഡൽഹിക്ക് പോകേണ്ട ഒരു യാത്രക്കാരൻ നിർബന്ധം പിടിച്ചതോടെയാണ് ആകെ കുഴപ്പമായത്.
തന്റെ റോളക്സ് വാച്ചിന് 40 ലക്ഷം രൂപ വിലവരുന്നതാണെന്നും ഇതൊരിക്കലും പരിശോധനയ്ക്കായി ട്രേയിൽ വയ്ക്കാൻ സാധിക്കില്ലെന്നും യാത്രക്കാരൻ പറഞ്ഞു.
സ്ക്രീനിംഗ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല.
ഇതോടെ സ്ക്രീനിംഗ് പരിശോധന നിർത്തിവയ്ക്കുകയും അരമണിക്കൂറോളം തടസപ്പെടുകയും ചെയ്തു.
ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാതെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ താക്കീത് ചെയ്തതോടെയാണ് നടപടിക്രമങ്ങൾ പാലിക്കാൻ യാത്രക്കാരൻ തയാറായത്. ഇയാൾക്കെതിരേ കേസ് എടുത്തിട്ടില്ല.