ഇടുക്കി: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബംഗളുരുവിൽ നടത്തിയ ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ശ്രേയ ബാലഗോപാൽ വെള്ളിനേടി. റോളർ സ്കൂട്ടർ വിഭാഗം മത്സരത്തിലാണ് ശ്രേയ മെഡൽ നേടിയത്. എറണാകുളത്ത് നടന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു.
ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർഥിനിയായ ശ്രേയ, റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ. ബാലഗോപാലിന്റെയും കാനറാ ബാങ്ക് ഉദ്യോഗസ്ഥ എൽ. ഗീതയുടെയും മകളാണ്.