കൊല്ലം: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും ജില്ലാ സംസ്ഥാന അസോസിയേഷന്റെയും അനുമതിയില്ലാതെ അംഗീകാരമില്ലാത്ത മറ്റു സംഘടനകൾ നടത്തുന്ന മത്സരങ്ങളിൽ സ്കേറ്റിംഗ് താരങ്ങളും ഒഫിഷ്യൽസും പങ്കെടുക്കരുതെന്നു ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ വാർഷിക യോഗം അഭിപ്രായപ്പെട്ടു.
ആർഎസ്എഫ്.ഐയും ജില്ലാ സംസ്ഥാന അസോസിയേഷനും നടത്തുന്ന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് വിജയികൾക്ക് വിദ്യാഭ്യാസ പ്രവേശനത്തിനും ജോലിക്കും ഗ്രെയ്സ് മാർക്ക്, സ്പോർട്സ് ക്വാട്ട ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റും നിരീക്ഷകനുമായ ബിവിഎൻ റെഡ്ഡി യോഗം ഉത്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ ഡോ.കെ. രാമഭദ്രൻ, ജില്ലാ സെക്രട്ടറി പി.ആർ. ബാലഗോപാൽ, എൻ. ശങ്കരനാരായണ പിള്ള, എസ്. ബിജു, അനുരാജ് പൈങ്ങാവിൽ, വിഷ്ണു വിശ്വനാഥ്, അഡ്വ. പോൾ ആൻറണി, പി. അശോകൻ, അൻവർ സാദിഖ്, അഹമ്മദ് അഷ്ക്കർ, ടി.എസ് . ആദർശ്, ടി. സുരേഷ് കുമാർ, ഡി. സജി തുടങ്ങിയവർ പ്രസംഗിച്ചു.