കോട്ടയം: ഐസിഎസ്ഇ ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി വെള്ളി നേടി കോട്ടയം സ്വദേശി റയൻ ബിനോ ഏബ്രഹാം. മുംബൈ വിരാറിൽ നടന്ന ദേശീയ ചാന്പൻഷിപ്പിലാണ് അണ്ടർ 14 കാറ്റഗറിയിൽ റയൻ വെള്ളിമെഡൽ നേടി നാടിന്റെ അഭിമാനമായത്. സംസ്ഥാന തലത്തിൽ രണ്ട് സ്വർണം നേടിയിരുന്നു.
പള്ളം ബിഷപ് സ്പീച്ചിലി വിദ്യാപീഠ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കോട്ടയം ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബ് അംഗമാണ്. നാലാം വയസ് മുതൽ സ്കേറ്റിംഗ് പരിശീലിക്കുന്നു. പൂവന്തുരുത്ത് പുത്തൻ പറന്പിൽ ബിനോമോന്റെയും അഡ്വ. സീനിക്സിന്റെയും മകനാണ്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സഹോദരി കിരൺ മാർഗരറ്റ് ബിനോ കോട്ടയം ജില്ലാ റോളർ സ്കേറ്റിംഗിൽ മെഡൽ നേടി പാലക്കാട്ട് നവംബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനു യോഗ്യത നേടിയിട്ടുണ്ട്. സഹോദരൻ ഒന്നാം ക്ലാസുകാരൻ ജോനാഥാൻ ജോൺസ് ബിനോയും ജില്ലാ ജില്ലാ ചാന്പ്യൻഷിപ്പിൽ രണ്ട് മെഡൽ സ്കേറ്റിംഗ് രംഗത്തു മികവ് തെളിയിച്ചുകഴിഞ്ഞു.