കോവിഡ് 19 വൈറസിനെ തുരത്താനുള്ള പരിശ്രമത്തിലാണ് ലോക രാജ്യങ്ങള്‍.
വൈറസ് പിടിപെടാതിരിക്കുവാന്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അധികൃതര്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഞായറാഴ്ച ജനത കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിന് വിലക്ക് ഏര്‍പ്പടുത്തിയിരിക്കുകയാണ്.
കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന് വേണ്ടി ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂ ആണിതെന്നാണ് പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
കൂടാതെ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ അഞ്ച് മിനിട്ട് പാത്രങ്ങള്‍ തമ്മില്‍ അടിച്ച് ശബ്ദമുണ്ടാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എന്നാല്‍ അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം ട്രോളന്മാര് ഏറ്റെടുത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.